ഡാന്‍സ് ബാറില്‍ നടത്തിയ റെയ്ഡില്‍ 17 യുവതികളെ രക്ഷപ്പെടുത്തി പൊലീസ്. അന്ധേരിയിലെ ദീപ ബാറില്‍ നടത്തിയ പരിശോധനയിലാണ് മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യ അറയില്‍ യുവതികളെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് പരിശോധന നടത്തിയത്.
പൊലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതിനിടെ മേക്കപ്പ് മുറിയിലെ വമ്ബന്‍ കണ്ണാടി ശ്രദ്ധയില്‍പെട്ട പൊലീസ് കണ്ണാടി ഭിത്തിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്.
എസിയും കിടക്കകളും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും അറയില്‍ ഒരുക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് പരിശോധനയ്ക്ക് എത്തുന്ന വിവരം മുന്‍കൂട്ടി അറിയാനായി ബാറിന്റെ പരിസരത്ത് അത്യാധുനിക ഉപകരണം ഘടിപ്പിച്ചിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY