ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം. രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. പോസിറ്റീവായാല്‍ സാമ്ബിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും.
രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ ജാഗ്രത കടുപ്പിക്കും. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലും എറണാകുളത്ത് കോംഗോയില്‍ നിന്നെത്തിയ ആളിലും നേരത്തെ ഒമിക്രോണ്‍ ബാധിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
NEWS 22 TRUTH . EQUALITY . FRATERNITY