Breaking News

കല്ലേലി കാവിൽ മലക്കൊടി എഴുന്നള്ളിച്ചു : ദർശനം ധനുമാസം 10 വരെ

കോന്നി :പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 999 മലകൾക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തിൽ ഇരുത്തി.

ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദർശിക്കാവുന്നതും നാണയപറ, മഞ്ഞൾ പറ, വിത്ത് പറ എന്നിവ തിരു മുന്നിൽ സമർപ്പിക്കവുന്നതുമാണ്.

കാവ്‌ ഉണർത്തി മലയ്ക്ക് താംബൂലം സമർപ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകൾക്ക് മല വിളിച്ചു ചൊല്ലി. ജലത്തിൽ നിന്നും മരത്തിൽ നിന്നും മണ്ണിൽ നിന്നും വനത്തിൽ നിന്നും വന്ന ജീവി വർഗ്ഗങ്ങൾക്കും പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗങ്ങൾക്കും ഊട്ടും പൂജയും

നൽകിയതോടെ 999 മലക്കൊടി ചെണ്ട മേളത്തോടെയും ആർപ്പ് വിളികളോടും കൂടി എഴുന്നള്ളിച്ചു. തുടർന്ന് പ്രഭാത പൂജയും നമസ്ക്കാരവും നടന്നു. കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് കാർമികത്വം വഹിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …