പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ പോലീസുകാരന് മരിച്ചു. എസ്എപി ക്യാമ്ബിലെ ബാലു ആണ് മരിച്ചത്.
കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം. വള്ളം മറിഞ്ഞ് ഏകദേശം 45 മിനിട്ടോളം സമയത്തിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്.
രക്ഷപെടുത്തിയപ്പോള്‍ അവശനിലയിലായ ബാലുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വര്‍ക്കല സിഐയും മൂന്നു പോലീസുകാരും രക്ഷപെട്ടു.
NEWS 22 TRUTH . EQUALITY . FRATERNITY