Breaking News

കാമുകനെ ഉപേക്ഷിച്ച്‌ വരാത്തതിന്റെ വൈരാ​ഗ്യം, ഭാര്യയെ നടുറോഡിലിട്ട് വെട്ടി ഭര്‍ത്താവ്; പിടിയില്‍…

നടുറോഡില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ജംഗ്ഷനില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. പുനുക്കന്നൂര്‍ ചിറയടി സ്വദേശിനിയെയാണ് ഭര്‍ത്താവ് വിക്രമന്‍ വെട്ടിയത്. തുടര്‍ന്ന് വിക്രമനെ നാട്ടുകാര്‍ പിടികൂടി കുണ്ടറ പോലീസിന് കൈമാറി. കാമുകനൊപ്പം പോയ ഭാര്യ തിരിച്ചു വരാത്തതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണം.

ഒന്നര വര്‍ഷം മുന്‍പാണ് വിക്രമനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച്‌ യുവതി കാമുകനായ ഓട്ടോഡ്രൈവറോടൊപ്പം പോയത്. പലതവണ യുവതിയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വിക്രമന്‍ അറിയിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. പഞ്ചായത്ത് മെമ്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഇപ്പോഴും കാമുകനൊപ്പമാണ് യുവതി. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …