കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹല്‍ അബ്ദുല്‍ സമദ് മികച്ച ഫോമില്‍ ആണെങ്കിലും താരം ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലിം 90 മിനുട്ടും ഗ്രൗണ്ടില്‍ തുടര്‍ന്നിട്ടില്ല. തനിക്ക് എല്ലാ കളിക്കാരെയും പോലെ മുഴുവന്‍ സമയവും കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്ന് സഹല്‍ ഇന്നലെ മത്സര ശേഷം പറഞ്ഞു. പക്ഷെ താന്‍ എത്ര മിനുട്ട് കളിക്കണം എന്നത് കോച്ചിന്റെ തീരുമാനമാണ്. അദ്ദേഹം പലതും കണക്കിലെടുത്താകും ഇത്തരം തീരുമാനം എടുക്കുന്നത്.
ആ തീരുമാനം താന്‍ ബഹുമാനിക്കുന്നു. സഹല്‍ പറഞ്ഞു. ഗോള്‍ അടിക്കാന്‍ ആവുന്നതില്‍ സന്തോഷം ഉണ്ട് എന്നും, അത് തുടരാന്‍ പരിശ്രമം തുടരും എന്നും സഹല്‍ പറഞ്ഞു. ഈ സീസണില്‍ ഇതുവരെ നാലു ഗോളുകള്‍ നേടാന്‍ സഹലിനായി. അവസാന മൂന്ന് ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിലും സഹല്‍ ഗോള്‍ നേടിയിരുന്നു. ഇന്നലെ വിജയിക്കാന്‍ ആവാത്തതില്‍ നിരാശ ഉണ്ട് എന്നും മൂന്ന് പോയിന്റില്‍ അല്ലാതെ സന്തോഷം കണ്ടെത്താന്‍ ആകില്ല എന്നും യുവതാരം പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY