കിഴക്കമ്ബലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അതിനാല്‍ ഇതിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്തരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കിറ്റെക്സ് കമ്ബനിയുടെ ഉത്തരവാദിത്വം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ട കാര്യമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ചയാണിതെന്ന് യുഡിഎഫിന് മാത്രമെ പറയാനാകൂ.
ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റെക്‌സിലെ തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ തൊഴിലാളികൾ ആക്രമിച്ചു. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും, രണ്ടെണ്ണം ഭാഗികമായി തകർക്കുകയും ചെയ്തിരുന്നു.