ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് നിലവില്‍ 508 പേരിലാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 153 പേര് രോഗമുക്തരായി. ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലും ആദ്യമായി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നുമെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രാജ്യത്ത് 77 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
141 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹി(79), കേരളം(57), ഗുജറാത്ത്(49), തെലുങ്കാന(44) തമിഴ്നാട്(34), കര്‍ണാടക(31), രാജസ്ഥാന്(23), ഹരിയാന(10) മധ്യപ്രദേശ്(ഒന്‍പത്), ഒഡീഷ(എട്ട്), ആന്ധ്രാപ്രദേശ്(ആറ്), ബംഗാള്‍(ആറ്), ചണ്ഡീഗഡ്(മൂന്ന്), ജമ്മുകാഷ്മീര്‍(മൂന്ന്), ഉത്തര്‍പ്രദേശ്(രണ്ട്), ഉത്തരാഖണ്ഡ്(ഒന്ന്), ഹിമാചല്‍പ്രദേശ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.