വിഴിഞ്ഞത്ത് പെട്രോള്‍ പമ്ബില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ഗുണ്ടാ ആക്രണം. പമ്ബ് ജീവനക്കാരനെ വെട്ടി. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് പെട്രോള്‍ പമ്ബിലെ ജീവനക്കാരന് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്ബിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു. ആക്രണത്തില്‍ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേറ്റു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY