മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിയുന്ന കാഴ്ച സാധാരണയായി സംഭവിക്കാറുള്ളതാണ്. നമുക്ക് എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങള്‍ പെയ്തിറങ്ങിയാലോ. അങ്ങനത്തെ ഒരു കാര്യത്തെ കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടു കൂടി ഉണ്ടാവില്ല. എന്നാല്‍ സംഭവം സത്യമാണ്. യുഎസിലെ ടെക്‌സസിലാണ് കഴിഞ്ഞ ആഴ്ച കനത്ത മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങളും പെയ്തിറങ്ങിയത്.
മത്സ്യങ്ങള്‍ മാത്രമല്ല മഴയ്‌ക്കൊപ്പം ചെറിയ തവളകളും ഞണ്ടുകളും പെയ്തിറങ്ങുന്നത് കണ്ടതിന്റെ അമ്ബരപ്പിലാണ് പ്രദേശവാസികള്‍. ഇവര്‍ പങ്കുവച്ച മത്സ്യമഴയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യയമങ്ങളില്‍ നിറയുന്നത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വാട്ടര്‍ സ്പൗട്ട് പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് ഗവേഷകരുടെ വിശദീകരണം. ഇതിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും.
കടലില്‍ നിന്നും മത്സ്യക്കൂട്ടങ്ങളെ ഇത്തരത്തില്‍ വാട്ടര്‍ സ്പൗട്ടി പൊക്കിയെടുക്കാറുണ്ട്. ഇത്തരത്തില്‍ കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങള്‍ കിലോമീറ്റുകള്‍ സഞ്ചരിച്ചശേഷമായിരിക്കും തിരികെ നിലത്തേക്ക് വീഴുക. പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക. ഇതാകാം ഇവിടെയും സംഭവിച്ചതെന്നാണ് നിഗമനം. കടലില്‍ നിന്നു വെള്ളം ഉയര്‍ന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടര്‍ സ്പൗട്ട്.
മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ വ്യത്യാസമാണു വാട്ടര്‍ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്ബിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. ഏകദേശം 510 മിനിറ്റു വരെ നീണ്ടു നില്‍ക്കുന്ന പ്രതിഭാസമാണിത്. കരയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെ മറ്റൊരു പതിപ്പാണിത്.