Breaking News

പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം; ഗ്രൂപ്പുകളിലുള്ളത് ആയിരക്കണക്കിന് ദമ്ബതികള്‍, ​കേരളത്തിലെ ആദ്യ അറസ്റ്റ്

പങ്കാളികളെ കൈമാറുന്ന വന്‍ സംഘത്തെ കോട്ടയം കുറുകച്ചാലില്‍ പൊലീസ് പിടികൂടി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ദമ്ബതികള്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റി​ന്‍റെ ചുരുളഴിഞ്ഞത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തി​ന്‍റെ പ്രവര്‍ത്തനമെന്ന് പൊലീസ് പറയുന്നു.

ആയിരക്കണക്കിന് ദമ്ബതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഉന്നത ബന്ധങ്ങളിലുള്ളവര്‍ വരെ ഗ്രൂപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി.

പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നവര്‍ വരെ ഗ്രൂപ്പുകളില്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഗ്രൂപ്പില്‍ സജീവമായ 30ഓളം പേര്‍ പൊലീസി​ന്‍റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസി​ന്‍റെ തീരുമാനം.

പങ്കാളികളെ പരസ്പരം കൈമാറിയിരുന്നത്​ വിരുന്നിനെന്ന പേരില്‍ വീടുകളിലെത്തിയശേഷം. കുട്ടികളടക്കം സകുടുംബം എത്തുന്ന​ ഇവരെ കുടുംബ സുഹൃത്തുക്കളെന്നാണ്​ അയല്‍ക്കാരെയടക്കം പരിചയപ്പെടുത്തുന്നത്​. അതിനാല്‍ സംശയത്തിന്​ ഇടനല്‍കിയിരുന്നില്ലെന്നും​ പൊലീസ്​ പറഞ്ഞു.

ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ ഇത്തരത്തില്‍ വിരുന്ന്​ സംഘടിപ്പിക്കാറുണ്ട്​. വിരുന്ന്​ സംഘടിപ്പിക്കുന്ന വീട്ടിലേക്ക്​ ഗ്രൂപ്പിലുള്ള മറ്റൊരു കുടുംബം എത്തുകയാണ്​ പതിവ്​. ഇതിനിടയില്‍ ലൈംഗികബന്ധത്തിന്​ ഭര്‍ത്താക്കന്‍മാര്‍ തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണെന്നും പൊലീസ്​ പറയുന്നു.

രണ്ടു വര്‍ഷത്തിലധിമായി നിലവില്‍ കണ്ടെത്തിയ സംഘം സജീവമാണെന്നാണ്​ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനായി പ്രത്യേക മെസഞ്ചര്‍​ ഗ്രൂപ്​ നിലവിലു​ണ്ടായിരുന്നു.​ ​സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിങ്​ നടത്തിയാണ്​ ​ഗ്രൂപ്പിലേക്ക്​ കണ്ണികളെ കണ്ടെത്തുന്നതെന്നും പൊലീസ്​ പറയുന്നു.

സുഹൃദ്​ബന്ധം സ്ഥാപിച്ചശേഷം ഇഷ്ടങ്ങളടക്കം ചോദിച്ച്‌​ മനസ്സിലാക്കുകയും പിന്നീട്​ ഇത്​ രഹസ്യവിവരങ്ങള്‍ പങ്കുവെക്കുന്ന നിലയിലേക്ക്​ വളര്‍ത്തുകയുമാണ്​ ചെയ്യുന്നത്​​. മാസങ്ങളോളം ഈ ബന്ധം തുടര്‍ന്നതിനൊടുവിലായി ​പങ്കാളികളെ പരസ്പരം കൈമാറുന്ന വിവരം അറിയിക്കുകയാണ്​.

ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ രഹസ്യമെസഞ്ചര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയാണ്​ പതിവെന്ന്​ പൊലീസ്​ പറയുന്നു. തുടര്‍ന്ന്​ വിഡിയോ കാള്‍ അടക്കം നടത്തി പരസ്പരം പരിചയപ്പെട്ടതിനൊടുവിലാണ്​ വിരുന്ന്​ കുടുംബത്തെ കണ്ടെത്തുന്നത്​.

വിദേശങ്ങളിലടക്കം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലെ ആദ്യ അറസ്റ്റാണിതെന്നാണ്​ സൂചന. മറ്റെവിടെ​യെങ്കിലും ഇത്തരം അറസ്റ്റ്​ നടന്നതായി അറിവില്ലെന്നാണ്​ കോട്ടയം പൊലീസ്​ പറയുന്നത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …