Breaking News

രണ്ട് കാര്യങ്ങള്‍ ആഗ്രഹിച്ച്‌ ഭര്‍ത്താവ് നിര്‍ബന്ധിച്ചു, യുവതി ഗ്രൂപ്പില്‍ അംഗമായത് രണ്ട് വര്‍ഷം മുന്‍പ്; ഭാര്യമാരെ പങ്കുവയ്ക്കുന്നത് ആരും അറിയാതിരിക്കാന്‍ ചെയ്തത് ഇക്കാര്യങ്ങൾ…

പങ്കാളികളെ കൈമാറിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ നിരന്തരമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുപത്തിയാറുകാരി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് പരാതിക്കാരി സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പില്‍ എത്തിയത്. പണവും മറ്റുള്ള സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവുമായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം.

പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം; ഗ്രൂപ്പുകളിലുള്ളത് ആയിരക്കണക്കിന് ദമ്ബതികള്‍, ​കേരളത്തിലെ ആദ്യ അറസ്റ്റ്

സംഘം വളരെ രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൂടുതലായും വീടുകളിലായിരുന്നു ഒത്തുചേരലുകള്‍ സംഘടിപ്പിച്ചിരുന്നത്. കുടുംബ സുഹൃത്തുക്കളെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. മിക്കവരും വ്യാജ പേരുകളിലാണ് ഗ്രൂപ്പില്‍ അംഗമായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് സൂചന.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …