Feb 13, 2026 7:20 PM
Breaking News

ഒടുവിൽ മൗനം വെടിഞ്ഞ് താരരാജാക്കൻമ്മാർ; നിനക്കൊപ്പമെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാലും

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. പ്രമുഖരായ പലതാരങ്ങളും നടിയുടെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരാണ് ആദ്യം പിന്തുണ അറിയിച്ചത്. പിന്നാലെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ പിന്തുണ നൽകി.

ഒടുവിൽ വിഷയത്തിൽ മൗനം വെടിഞ്ഞ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും. തുടക്കം മുതൽ വിഷയത്തിൽ പരസ്യ പ്രതികരണം നടത്താതിരുന്നതിരുന്ന താരങ്ങളാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും പിന്തുണ പ്രഖ്യാപിച്ചത്. ‘നിന്നോടൊപ്പം’ എന്നാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ ‘റെസ്‌പെക്ട്’ എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാലും നടിയുടെ വാക്കുകള്‍ പങ്കുവെച്ചു. യുവതാരങ്ങളായ ജയസൂര്യയും, ദുല്‍ഖര്‍ സല്‍മാനും നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. മലയാള സിനിമ രംഗത്തെ മിക്ക താരങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും നേരത്തെ തന്നെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …