Breaking News

സില്‍വര്‍ ലൈന്‍; പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈകോടതി

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധം ആണെന്ന് കോടതി അഭിപ്രായപ്പെട്ടത്. സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും ഹൈകോടതി വിമര്‍ശിച്ചു.

വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലായെന്നും കോടതി വ്യക്തമാക്കി. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കെ-റെയിലിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ-റെയിലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടികാണിച്ചു. കേന്ദ്രസര്‍ക്കാരിനും റയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ല.

കേന്ദ്രസര്‍ക്കാരിനും റയില്‍വേയ്ക്കും ഈ കേസില്‍ ഭിന്നതാല്‍പര്യമുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതിയെ ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് ഹൈക്കോടതിക്കു മുമ്പാകെ എത്തുന്നത്. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കോഴിക്കോട്, കോട്ടയം തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു ഹൈകോടതി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …