കോവിഡ് ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്കരിച്ച് നടപ്പാക്കുന്നത് കര്‍ശന നിയന്ത്രണങ്ങളാണ്. കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ ‘തടവിലാക്കുകയാണ്’ പല പ്രവിശ്യകളിലും ചെയ്യുന്നത്. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്ബ് മുറികളാണിത്.
നിരനിരയായി ഇത്തരം ഇരുമ്ബ് മുറികള്‍ സ്ഥാപിച്ചതിന്റെയും ബസുകളില്‍ ആളുകളെ ഇവിടേക്ക് കൊണ്ടുവരുന്നതിന്റെയുമൊക്കെ വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ആ സമുച്ചയത്തിലെ മുഴുവന്‍ താമസക്കാരെയും അവരുടെ വീടുകളില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പുറത്തിറങ്ങാനാകാത്ത നിലയില്‍ അടച്ചിടുന്നുമുണ്ട്.
പലപ്പോഴും രാത്രി വൈകിയും മറ്റുമാണ് ഉദ്യോഗസ്ഥര്‍ ഈ വിവരം താമസക്കാരെ അറിയിക്കുന്നത്. ഇനി രണ്ടാഴ്ച പുറത്തിറങ്ങാനാകില്ലെന്ന് രാത്രി വിവരം ലഭിക്കുന്ന അവസ്ഥയാണ്. എപ്പോഴും വീടുകളില്‍ അടച്ചിടപ്പെടാമെന്ന സ്ഥിയിയുള്ളതിനാല് ഭ്രാന്തുപിടിച്ച പോലെ സാധനങ്ങള്‍ വാങ്ങികൂട്ടുന്ന പ്രവണതയും വ്യാപകമാണ്. പെട്ടെന്ന് വീടുകളില്‍ ‘തടവിലാക്കപ്പെടുന്നവര്‍ക്ക്’ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും അനുവാദമില്ലാത്തതിനാല്‍ പലര്‍ക്കും പട്ടിണി കിടക്കേണ്ടി
വരുന്നുവെന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാല്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. എന്തു വിലകൊടുത്തും പൂര്‍ണമായും കോവിഡ് രഹിതമാകുക എന്നതാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. രണ്ട് കോടിയോളം ആളുകള്‍ വീടുകളിലും മറ്റുമായി തടവിലാണ്. കോവിഡ് സ്ഥിരീകരിച്ച പതിനായിരങ്ങള്‍ ഇരുമ്ബ് മുറികളിലും തടവിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.