നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉടന്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ് വിചാരണാ കോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിവൈ.എസ്.പി ബൈജു പൗലോസിൻരെ കൈവശമുണ്ടെന്നും അത് ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിലെത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡിവൈ.എസ്.പിയോട് നിര്‍ദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കൂടിയായ ബിജു പൗലോസായിരുന്നു ഇന്നലെ ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്ബനിയില്‍ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ എത്തിയത്. ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് വാദിക്കുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളക്കഥയാണെന്നും മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹർജിയില്‍ ദിലീപ് പറഞ്ഞിരുന്നു.