Breaking News

തിരുവനന്തപുരം ജില്ലയില്‍ പ്രണയകുരുക്കില്‍ പെട്ട് ആത്മഹത്യ ചെയ്ത ഭൂരിഭാഗം ആദിവാസി കുട്ടികളെയും പ്രതികള്‍ വലയിലാക്കിയത് മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലൂടെ…

തിരുവനന്തപുരം ജില്ലയില്‍ പ്രണയകുരുക്കില്‍ പെട്ട് ആത്മഹത്യ ചെയ്ത ഭൂരിഭാഗം ആദിവാസി കുട്ടികളെയും പ്രതികള്‍ വലയിലാക്കിയത് മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലൂടെ. വിതുരയില്‍ പതിനെട്ടുകാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അടുപ്പത്തിലായിരുന്ന യുവാവ് വീട്ടിലെത്തി മൊബൈലില്‍ നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ചതിച്ചതാണ് ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തം.

തിരുവനന്തപുരത്തെ തുടര്‍ ആത്മഹത്യകളില്‍ അവസാനത്തെ പേരാണ് വിതുരയിലെ പതിനെട്ടുകാരി. ഈ തിങ്കളാഴ്ച പകല്‍ 11ന്, അതുവരെയും സന്തോഷവതിയായ കണ്ട അവള്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കുകയായിരുന്നു. ആദിവാസി ഊരിലെ ഇല്ലായമകളെയെല്ലാം തോല്‍പ്പിച്ചാണ് അവള്‍ ഡിഗ്രി വരെയെത്തിയത്. ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ വാങ്ങി നല്‍കിയ മൊബൈലിലൂടെയാണ് ചിറ്റാര്‍ സ്വദേശിയെ പരിചയപ്പെടുന്നത്.

വിവാഹവാഗ്ദാനം നല്‍കി സ്നേഹിച്ചയാള്‍ തന്നെ ഉപേക്ഷിച്ച്‌ മറ്റൊരാളെ തേടി പോയതോടെ മനസ് കൈവിട്ടു. പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ യുവാവ് ആദ്യം ശ്രമിച്ചത് മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയ്ക്ക്പ്പുറം കൊലപാതകമന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. പ്രതിയായ ആകാശ് നാഥ് അറസ്റ്റിലാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …