സ്ത്രീ പീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവുവിന് ഹൈക്കോടതി ഉപാധികളാടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ തിരുവനന്തപുരം വിടരുത്, ജോലി സ്ഥലത്ത് പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാവണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് വ്യവസ്ഥകള്‍.
യുവതിയുടെ വാട്സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും മെഡിക്കല്‍ പരിശോധന നടന്നിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥന്റെ സഹപ്രവര്‍ത്തകയായിരുന്ന യുവതിയുടെ പരാതിയിലാണ് തുമ്ബ പൊലിസ് കേസെടുത്തത്. പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നുവെന്നും 20 ലക്ഷം രുപ ആവശ്യപ്പെട്ട് യുവതി ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.