Breaking News

ടാറിങ്ങിന് പിന്നാലെ കോണ്‍ക്രീറ്റ് മിക്സ്ചര്‍ വാഹനം കയറി റോഡ് തകര്‍ന്നു

മാമം അയങ്കാളി റോഡിന്‍റെ ടാറിങ്​ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിന് കോണ്‍ക്രീറ്റുമായി എത്തിയ വാഹനം കയറി തകര്‍ന്നു. റോഡിന്റെ ടാറിങ്​ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൂര്‍ത്തിയായത്. രണ്ടുദിവസത്തേക്ക് വലിയ വാഹനങ്ങള്‍ കയറ്റരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നെപ്റ്റ്യൂണ് എന്ന സ്ഥാപനത്തിന്റെ വലിയ വാഹനം കോണ്‍ക്രീറ്റുമായി ടാര്‍ ചെയ്ത പാതയിലൂടെ കടന്നുപോകുകയും 250 മീറ്ററോളം ഭാഗത്തെ ടാര്‍ റോഡില്‍ നിന്നും ഇളകി മാറുകയമായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം. താഹിറിന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞിട്ടു.

വിവരമറിഞ്ഞ് എത്തിയ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്. കുമാരി, സെക്രട്ടറി എസ്. വിശ്വനാഥന്‍ തുടങ്ങിയവര്‍ പൊലീസുമായി സംസാരിച്ചു. റോഡ് നശിപ്പിച്ചതിന് ഉത്തരവാദികള്‍ ആ ഭാഗം പൂര്‍വസ്ഥിതിയിലാക്കുന്നതിന്‍റെ ചെലവ്​ വഹിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ വാഹന ഉടമക്കും

കമ്ബനിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ആറ്റിങ്ങല്‍ പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്ത്​ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം നിര്‍മാണത്തിലെ നിലവാരക്കുറവാണ്​ റോഡ് വേഗത്തില്‍ തകരാന്‍ കാരണമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …