Breaking News

കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം?; അതിതീവ്രവ്യാപനം തുടരുന്നു; ഇന്ന് കോവിഡ് അവലോകനയോഗം; അടുത്തമാസം ആറുവരെ പ്രതിദിനം 50,000 രോഗികള്‍ എന്ന് മുന്നറിയിപ്പ്…

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി അവലോകനയോഗം ഇന്ന് ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന. നിലവില്‍ കാറ്റഗറി തിരിച്ച്‌ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതലാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. ഈ മാനദണ്ഡം കണക്കിലെടുത്താല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സി വിഭാഗത്തിലുള്‍പ്പെടാന്‍ സാധ്യതയുണ്ട്. മൂന്നു ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കവിഞ്ഞു.

കാറ്റഗറി എയിലുള്ള മലപ്പുറത്തും നിയന്ത്രണങ്ങളില്‍പ്പെടാത്ത കോഴിക്കോടും രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണം വന്നേക്കും. ജില്ല തിരിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ രീതിയും ഞായറാഴ്ച ലോക്ഡൗണും തുടര്‍ന്നേക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …