Breaking News

മൊബൈല്‍ ആപ്പില്‍നിന്ന് 8000 രൂപ കടമെടുത്ത മലയാളി യുവാവ് ആത്മഹത്യ ചെയ്തു…

മൊബൈല്‍ ആപ്പില്‍നിന്ന് 8000 രൂപ കടമെടുത്ത മലയാളി യുവാവ് പൂനെയില്‍ ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. ഓണ്‍ലൈനില്‍ ലോണ്‍ നല്‍കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആപ്പിന്റെ വ്യക്തിഹത്യയെ തുടര്‍ന്നാണ് മനംനൊന്ത് യുവാവ് മരിച്ചത്. ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും ആദര്‍ശ് 8000 രൂപ വായ്പയായി എടുത്തിരുന്നു.

ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നു. ആദര്‍ശിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്ന് യുവാവ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ആദര്‍ശിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത സൈബര്‍ പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …