സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗ വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്, മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ നല്ല തോതില്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. നിലവിലെ തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കും.
പൊലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെ പ്രവര്‍ത്തിക്കാം
NEWS 22 TRUTH . EQUALITY . FRATERNITY