കോവിഡ് വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ അടച്ചിടുന്നതിനെതിരേ സംവിധായകരുടെ സംഘടന ഫെഫ്ക രംഗത്ത്. തീയറ്ററുകള്‍ അടച്ചിടാനുള്ള ശാസ്ത്രീയ അടിത്തറ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഫെഫ്ക ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മാളും ബാറും തുറന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ തീയറ്റര്‍ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രേക്ഷകരോട് ആരോഗ്യമന്ത്രി ഉത്തരം പറയണം.
തീയറ്ററുകള്‍ തുറക്കുന്നതില്‍ പുനരാലോചന വേണമെന്നും ഫെഫ്ക ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം, നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരുന്നുണ്ട്. ലോക്ഡൗണിന് സമാനമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. തീയറ്റര്‍ തുറക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.
NEWS 22 TRUTH . EQUALITY . FRATERNITY