Breaking News

പി.എസ്.ജി വിട്ട് ഫ്രാൻസ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക്

പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഫ്രീ ഏജന്റായിട്ടാവും എംബാ​പ്പെ മാഡ്രിഡിലെത്തുക. ജുലൈയിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാര്‍ അവസാനിക്കുന്നത്.

സീസണിലെ 23കാരനായ എംബപ്പെയുമായുള്ള കരാര്‍ പുതുക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണയും താരത്തെ സ്‍പെയിനിലെത്തിക്കാന്‍ റയല്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാല്‍ ഈ സീസണ്‍ അവസാനിക്കുന്നതിന് മുമ്ബ് എംബാപ്പെ റയല്‍ മാഡ്രിഡിന് സ്വന്തമാകും.

പി.എസ്.ജിയില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി വേതനമാണ് എംബാപ്പെക്ക് ലഭിക്കുകയെന്ന് ജര്‍മന്‍ മാധ്യമമായ ‘ബില്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 22 ദശലക്ഷം യൂറോയിലധികമാണ് ഒരു സീസണില്‍ ​ഫ്രഞ്ച് താരത്തിന് ലഭിക്കുന്നത്. മൊണാക്കോയില്‍ നിന്നും പി.എസ്.ജിയിലേക്ക്

ചാടിയ എംബാപ്പെ 155 മത്സരങ്ങളില്‍ നിന്ന് 130 ഗോളുകളും നേടിയിട്ടുണ്ട്. പി.എസ്.ജിയോടൊപ്പം മൂന്ന് ഫ്രഞ്ച് കിരീടങ്ങളുയര്‍ത്തിയിട്ടുണ്ട്‌. ഈ സീസണില്‍ 27 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം 15 ഗോളുകളില്‍ പങ്കാളിയായി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …