അല്ലു അര്‍ജുന്‍ നായകനായ പുഷ്പ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്ബോഴും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡ് ട്രെയ്ഡ് സെര്‍ക്യൂട്ടില്‍ പ്രാദേശിക സിനിമയ്ക്ക് ലഭിക്കുന്ന വലിയ വിജയം കൂടിയാണിത്.
പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു. പ്രഭാസും രജനികാന്തുമാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍. ഇപ്പോള്‍ അല്ലു അര്‍ജുനും ആ പട്ടികയില്‍ ഇടം നേടിയെന്ന് രമേഷ് വ്യക്തമാക്കി.
ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ലോക ബോക്‌സ് ഓഫീസില്‍ ചിത്രം 300 കോടിയാണ് കരസ്തമാക്കിയത്. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ റൂളിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് രശ്മിക മന്ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.