Breaking News

വാവ സുരേഷ് കണ്ണ് തുറന്ന് സംസാരിച്ചു, സ്വന്തമായി ശ്വസിക്കുന്നു: വെന്റിലേറ്ററില്‍ നിന്നും മാറ്റി

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു.

എന്നാല്‍, ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അധികം വൈകാതെ തന്നെ വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്നലെ വാവ സുരേഷിനെ സംബന്ധിച്ച നിര്‍ണായക ദിനമായിരുന്നു. ഒരു ഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പോള്‍ മറ്റൊരു ഘട്ടത്തില്‍ അബോധാവസ്ഥയിലേക്ക് സുരേഷ് എത്തുനിലയുണ്ടായി.

ഇന്നലെയുണ്ടായിരുന്ന ആശങ്കകള്‍ക്ക് അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചെയോടെ അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യനിലയിലേക്കെത്തുകയായിരുന്നു. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. കണ്ണുതുറന്ന് സംസാരിച്ചു, ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടെയുമെല്ലാം പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി. വാവ സുരേഷിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് കൂടുതല്‍ പേര്‍ ബന്ധപ്പെടുന്ന പശ്ചാത്തലത്തില്‍ രാവിലെ 10നും വൈകിട്ട് 7നും കോട്ടയം മെഡിക്കല്‍ കോളേജ് ബുള്ളറ്റിന്‍ പുറത്തിറക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെ തന്നെ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് അബോധാവസ്ഥയില്‍ നിന്നു പതിയെ തിരിച്ചുകയറുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …