Breaking News

500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി; യുവാവ് പിടിയില്‍

ഉത്തര്‍പ്രദേശില്‍ 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തി യുവാവ്. മീററ്റില്‍ വ്യാ​ഴാഴ്ച രാത്രിയാണ് സംഭവം. അനുജന്‍ റിങ്കുവിനെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത സഹോദരന്‍ മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. കൂലിപ്പണിക്കാരാണ് റിങ്കുവും മോനുവും. വ്യാഴാഴ്ച വൈകിട്ട് സഹോദരങ്ങളും സുഹൃത്തുക്കളും വീടിന്റെ സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്നു.

ഇതിനിടെ റിങ്കു മോനുവിനോട് മദ്യം വാങ്ങാന്‍ 500 രൂപ ചോദിച്ചു. എന്നാല്‍, വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ അനുജനോട് ആ​വശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ റിങ്കു മോനുവിന്റെ കഴുത്തില്‍ കയറുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഏഴുവര്‍ഷം മുമ്ബായിരുന്നു മോനുവിന്റെ വിവാഹം. മദ്യപാനത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ ഉ​പേക്ഷിച്ച്‌ പോയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …