Breaking News

ഉഗ്രവിഷമുള്ള പാമ്ബ് കുട്ടിയെ വിടാതെ പിന്തുടരുന്നു, പതിനഞ്ച് ദിവസത്തിനിടെ കടിയേറ്റത് മൂന്ന് തവണ; പേടിയോടെ ഒരു കുടുംബം

പതിനഞ്ച് ദിവസത്തിനെ കുട്ടിയ്ക്ക് വിഷപ്പാമ്ബിന്റെ കടിയേറ്റത് മൂന്ന് തവണ. ബീഹാറിലെ ഔറംഗബാദിലാണ് സംഭവം. പന്ത്രണ്ടുകാരനാണ് തുടര്‍ച്ചയായി പാമ്ബ് കടിയേല്‍ക്കുന്നത്. അത്ഭുതകരമായിട്ടാണ് കുട്ടി മൂന്ന് തവണയും രക്ഷപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടിന് വെളിയില്‍ കളിക്കുന്നതിനിടയില്‍ ഈ മാസം രണ്ടിനാണ് കൊച്ചുമകന് ആദ്യം പാമ്ബിന്റെ കടിയേറ്റതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി, ഒരാഴ്ചയ്ക്കുളളില്‍ വീണ്ടും പാമ്ബ് കടിയേറ്റു. ഇത്തവണ ആരോഗ്യനില കുറച്ച്‌ ഗുരുതരമായെങ്കിലും അത്ഭുതകരമായി കുട്ടി രക്ഷപ്പെട്ടു.

ജൂലായ് പതിമൂന്നിന് മൂന്നാം തവണയും പാമ്ബ് കടിയേറ്റു. പന്ത്രണ്ടുകാരന്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും സമാന സംഭവം ആവര്‍ത്തിക്കുമോ എന്ന പേടിയിലാണ് കുടുംബം. അതിനാല്‍ കുട്ടിയെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ കുടുംബം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …