Breaking News

അമ്പലമുക്ക് കൊലപാതകം; പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം അമ്പലമുക്കിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ചെടിക്കടയില്‍ 11 മണിയോടെ ഒരാള്‍ എത്തുന്നുണ്ട്. ഇയാള്‍ 20 മിനിറ്റിന് ശേഷമാണ് തിരികെ പോകുന്നത്. ഇയാളുടെ കയ്യില്‍ മുറിവുണ്ടായിരുന്നതായി സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തില്‍ നെടുമങ്ങാട് സ്വദേശിനി വിനീത കൊല്ലപ്പെടുന്നത്. ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന് ശേഷം സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പ്രാഥമിക വിവരം.

വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി സുനിതയാണ് അന്വേഷിക്കാനെത്തിയത്. ഇവരാണ് വിനീതയെ മരിച്ചനിലയില്‍ കണ്ടത്. പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് പേരൂര്‍ക്കട പൊലീസിന്റെ അന്വേഷണം. വിനീതയുടെ ആഭരണം കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …