Breaking News

ഇന്ത്യൻ നാവികസേന – 5000 വർഷം

ഭാരതീയ സൈന്യത്തിൻ്റെ നാവിക വിഭാഗമാണ് ഭാരതീയ നാവിക സേന 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിൻ്റെ നാവിക പാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ 4-ാം സ്ഥാനത്താണ് ഇന്ത്യൻ നേവി. 3 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളാണ് നാവിക സേനയക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബോംബെ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
1947 ൽ വിഭജനത്തോടു കൂടി അന്ന് നിലവിൽ ഉണ്ടായിരുന്ന Royal Indian Navy യുടെ മൂന്നിൽ ഒരു ഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലന കേന്ദ്രങ്ങളും പാകിസ്ഥാൻ്റെ ഭാഗമായി മാറി. സ്വതന്ത്ര ഭാരതത്തിലും Indian Navy ബ്രിട്ടീഷുകാരായ അഡ്മിറൽമാരുടെ മേൽനോട്ടത്തിൽ തന്നെ തുടർന്നു വന്നു.1958 April 22 ന് ആദ്യത്തെ ഇന്ത്യൻ വൈസ് അഡ്മിനലായ ആർ.ഡി.കട്ടാരെ ഇന്ത്യൻ നേവിയുടെ മേധാവിയായിത്തീർന്നു. നാവികസേനയുടെ ആപ്തവാക്യം ഷംനോ വരുണ എന്നാണ്
അതായത് വരുണൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നർത്ഥം. ഡിസംബർ 4 നാവിക സേനാദിനമായി ഇന്ത്യയിൽ ആചരിക്കുന്നു. 1971ലെ operation Tridentസമയത്ത് ഇന്ത്യൻ നാവികസേന പാകിസ്ഥാൻ്റെ പടക്കപ്പലായPNSഖൈബാർ, ഉൾപ്പെടെ 4 പാകിസ്ഥാൻ കപ്പലുകൾ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാൻ നാവിക സൈനികരെ വധിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ ഈ ദിനത്തിൽ ഓർമ്മിക്കുന്നു.
https://youtu.be/shJjtHjiYwQ

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …