Breaking News

ക്ഷേത്ര പരിസരത്തെ മുസ്ലിം കാരണവർ മരിച്ചു; ആഘോഷങ്ങൾ റദ്ദാക്കി ദുഃഖാചരണം നടത്തി ഭാരവാഹികള്‍ ; മതത്തി​ന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക

ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ച്‌ ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മുസ്ലിം കാരണവരുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്.

മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെച്ചു.

ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ഹൈദര്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്ന് കമ്മിറ്റി ഭാരവാഹികളായ ടി പി വേലായുധന്‍, എം വി വാസു, ടി പി അനില്‍കുമാര്‍, കെ പി സുരേഷ്, ബാബു പുന്നശേരി എന്നിവര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …