Breaking News

ഭക്തി ലഹരിയില്‍ ആറ്റുകാല്‍; ക്ഷേത്ര ഭണ്ഡാര അടുപ്പില്‍ തീ പടര്‍ന്നു; നിവേദ്യം ഉച്ചയ്ക്ക് 1.20ന്

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഭണ്ഡാര അടുപ്പില്‍ തീ പടര്‍ന്നു. കൊവിഡ് മാനദണ്ഡകങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 10.50നാണ് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്നത്. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്ര പരിസരത്തോ നഗരത്തിലെ പൊതു ഇടത്തിലോ പൊങ്കാല അര്‍പ്പിക്കാന്‍ അനുമതിയില്ല. ക്ഷേത്ര മേല്‍ശാന്തിയാണ് അടുപ്പില്‍ തീ പകര്‍ന്നത്. 1.20 നാണ് നിവേദ്യം.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന കുത്തിയോട്ടത്തിനു നിയന്ത്രണമുണ്ട്. പുറത്തെഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയുണ്ടാകില്ല. പൊങ്കാലയോടനുബന്ധിച്ച്‌ ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …