Breaking News

ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടിമാലി: ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡി നായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണ് മരിച്ചത്. ബോഡി നായ്ക്കന്നൂര്‍ മുന്തലിനു സമീപമാണ് അപകടം നടന്നത്.

ബോഡിനായ്ക്കന്നൂരില്‍ ഇറച്ചി കച്ചവടക്കാരാണ് ഇരുവരും. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബോഡി നായ്ക്കന്നൂര്‍ – മൂന്നാര്‍ റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രണ്ടു പേരും തല്‍ക്ഷണം മരിച്ചു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ് യുവാക്കള്‍ വഴിയില്‍ മരിച്ച്‌ കിടക്കുന്ന വിവരം അതുവഴി വന്ന മറ്റ് യാത്രക്കാരാണ് പൊലീസില്‍ അറിയിച്ചത്. ബോഡി നായ്ക്കന്നൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് രണ്ടു പേരുടെയും മൃതദേഹം ബോഡി നായ്ക്കന്നൂരില്‍ സംസ്കരിച്ചു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …