മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ താരം സജീവവുമാണ്. താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം.
ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറപ്രവര്‍ത്തകര്‍ ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവര്‍ത്തകരും എല്ലാം ഉണ്ടായിരുന്നുവെങ്കിലും പ്രണവ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലൈവ് കണ്ട പ്രേക്ഷകരില്‍ ഏറെയും പ്രണവിനെ തിരക്കിയപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ ആദ്യം നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്.
മാത്രമല്ല എല്ലാവര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോകള്‍ വെച്ച് വാര്‍ത്തകളും വരാറുണ്ട്. അവന്‍ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്.’
‘അവന്‍ ഭയങ്കര നിഷ്കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകള്‍ക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ-സ്റ്റാര്‍ വെറെയുണ്ടാവില്ല.
സെറ്റില്‍ വരുമ്ബോള്‍ ഒരു ഡയലോഗ് പോലും ഓര്‍മയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്’ കല്യാണി പറയുന്നു. പ്രണവിനെ കുറിച്ച് ആളുകള്‍ പറയുന്ന ഡയലോഗുകള്‍ മാറ്റി പറയിപ്പിക്കാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നു് കല്യാണി ആവശ്യപ്പെടുമ്ബോള്‍ താന്‍ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദര്‍ശന കല്യാണിക്ക് ഉറപ്പ് നല്‍കുന്നുണ്ട്.
ഇതുവരെ രണ്ട് സിനിമകളിലാണ് പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു ആദ്യത്തേത്. പിന്നീട് ഇരുവരും ജോഡികളായി എത്തിയ സിനിമയാണ് ഹൃദയം. തല്ലുമാലയാണ് ഇനി റിലീസിനെത്താനുള്ള കല്യാണി പ്രിയദര്‍ശന്‍ സിനിമ.