രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് മുതല്‍ പൂര്‍ണമായും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തുന്നത്. മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്‌തും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകള്‍ നടത്തുക. സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്.
യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല. ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് വരെ ക്ലാസുകളുണ്ടായിരിക്കും. ഏപ്രിലില്‍ ആയിരിക്കും പരീക്ഷ. എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ ഈ മാസം തീരും. തുടര്‍ന്ന് മോഡല്‍ പരീക്ഷകള്‍ നടത്തും. അങ്കണവാടി, ക്രഷ്, പ്രീപ്രൈമറി വിഭാഗവും സജ്ജമാണ്.
പ്രീപ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ഉച്ചവരെ ക്ലാസുകള്‍ ഉണ്ടാകും. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ ഭക്ഷണം വിതരണം ചെയ്യും.