Breaking News

ലോക്ക്ഡൗൺ കാലത്ത് മോദിയും യോഗിയും ജനങ്ങളുടെ വേദനകളെ അവഗണിച്ചു :- സോണിയ ഗാന്ധി

ബി ജെ പിയേയും യോഗി ആദിത്യനാഥ് സർക്കാരിനേയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിരുത്തരവാദപരമായി പെരുമാറി. ജനങ്ങളുടെ വേദനകൾ അവർ അവഗണിച്ചെന്നും സോണിയ കുറ്റപ്പെടുത്തി. വെർച്വൽ പരിപാടിയിൽ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ലോക്ക് ഡൗൺ കാലത്ത് നിങ്ങളിൽ പലരുടേയും ബിസിനസുകൾ അടഞ്ഞ് കിടന്നു. കിലോമീറ്ററുകളോളം നടന്നതിന്റെ വേദന നിങ്ങൾ അനുഭവിച്ചു. എന്നാൽ ഈ സമയത്ത് മോദി-യോഗി സർക്കാർ നിരുത്തരവാദപരമായിട്ടാണ് പെരുമാറിയത്. നിങ്ങളുടെ വേദന അവർ അവഗണിച്ചു. അവർ സാധാരണക്കാർക്ക് മുന്നിൽ കണ്ണടച്ചു, സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന യാതൊരു നടപടിയും കൈക്കൊണ്ടില്ല, സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

കർഷക പ്രശ്നങ്ങൾ, ഇന്ധന വിലവർധന, പണപ്പെരുപ്പം തുടങ്ങി നിരവധി വിഷയങ്ങളിൽ സോണിയ ബി ജെ പിക്കെതിരെ രംഗത്തെത്തി. ‘ഈ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്. നിങ്ങൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്തൊരു സർക്കാരാണ് സംസ്ഥാനം ഭരിച്ചത്. ഏറെ പണിപ്പെട്ടാണ് കർഷകർ കൃഷി ചെയ്യുന്നത്. എന്നാൽ അവർക്ക് പണം കിട്ടിയോ? എന്തിന് വളമോ, ജലസേചന സൗകര്യമോ ലഭിച്ചോ?, സോണിയ ചോദിച്ചു.

യുവാക്കൾ കഷ്ടപ്പെട്ട് പഠിക്കുകയും ജോലിക്ക് തയ്യാറെടുക്കുകയും ചെയ്യുകയാണ്. എന്നാൽ ബി ജെ പി സർക്കാർ നിങ്ങളെ അവരെ വീട്ടിൽ ഇരുത്തി. 12 ലക്ഷം സർക്കാർ ജോലികൾ ഒഴിഞ്ഞുകിടക്കുകയാണ്. പെട്രോൾ, ഡീസൽ, എൽ പി ജി, കടുകെണ്ണ എന്നിവയുടെ വില കുതിച്ചുയരുകയാണ്, ആളുകൾ തങ്ങളുടെ വീട് കൊണ്ട് നടക്കാൻ കഷ്ടപ്പെടുകയാണ്,സോണിയ പറഞ്ഞു ഫെബ്രുവരി 23 നാണ് റായ്ബറേലി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ മാത്രമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …