Breaking News

അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, മൂന്നാംലോക മഹായുദ്ധത്തെയും കൊവിഡിനെയുംകുറിച്ച് മുന്നറിയിപ്പ് തന്നു

അന്യ​ഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പലരും പലവിധ കഥകളും പറയാറുണ്ട്. തങ്ങളെ അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയുന്നവരും കുറവല്ല. ഇവിടെ ഒരു മത്സ്യത്തൊഴിലാളി പറയുന്നത് തന്നെ 50 വർഷം മുമ്പ് അന്യ​ഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, അന്ന് ഈ കൊവിഡ് 19 പകർച്ചവ്യാധിയെ കുറിച്ച് അന്യ​ഗ്രഹജീവികൾ തന്നോട് പറഞ്ഞു എന്നാണ്.

കാൽവിൻ പാർക്കർ എന്നയാൾ പറയുന്നത്, ഇതുവരെ താൻ ഈ കാര്യങ്ങളെല്ലാം തന്നിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോൾ ആ അവകാശവാദങ്ങൾ യാഥാർത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ്. തന്റെ കൗമാരപ്രായത്തിൽ മിസിസിപ്പിയിലെ പാസ്‌കഗൗളയിൽ ഒരു നദിയുടെ തീരത്താണ് യുഎഫ്‌ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരൻ പറയുന്നു.

19 -കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികൾ പിടികൂടിയതായി കാൽവിൻ അവകാശപ്പെട്ടു. അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്‌സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു. 1973 -ൽ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തിൽ നിന്നുള്ള ഭയാനകമായ സംഭവങ്ങൾ തനിക്ക് അവ കാണിച്ചു തന്നുവെന്നും പാർക്കർ കൂട്ടിച്ചേർക്കുന്നു. അദ്ദേഹം പറഞ്ഞു:

“ഇപ്പോൾ ഒരു പ്ലേഗ് ഇവിടെ വ്യാപിച്ചിട്ടുണ്ട്. തീർച്ചയായും, കാലത്തിന്റെ തുടക്കം മുതൽ തന്നെ എക്കാലത്തും ഏതെങ്കിലും തരം പകർച്ചവ്യാധി ഉണ്ടായിരുന്നു. പക്ഷേ, ഞാൻ കണ്ടതിൽ നിന്ന് ഇതാണ് ഏറ്റവും മോശമായത് എന്ന് ഞാൻ കരുതുന്നു. ഇത് മനുഷ്യരാശിയാൽ തന്നെ സംഭവിച്ചതാണ്.

അത്രയും മോശം കാര്യങ്ങളാണ് മനുഷ്യർ ചെയ്യുന്നത്. ദൈവം നമ്മെ ഒരു പാഠം പഠിപ്പിക്കാൻ പോകുന്നു. അതാണ് ഇത്. മനുഷ്യർക്ക് വിശ്വാസം നഷ്ടപ്പെടുകയും, മറ്റുള്ളവരെ സഹായിക്കാൻ തയ്യാറല്ലാതാവുകയും ചെയ്തു. അതാണ് ഇതിനെല്ലാം കാരണം” എന്നാണ് ഇയാൾ പറയുന്നത്.

“ഒരാൾക്ക് ഇതിനെ ശാപം എന്ന് വിളിക്കാം. അന്നുമുതൽ, എനിക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, പതുക്കെ അവയിൽ മിക്കതും ഞാൻ തരണം ചെയ്തു. അന്ന് അവ പറഞ്ഞ കാര്യങ്ങളിൽ ചിലത് ഇപ്പോൾ സംഭവിക്കുന്നത് കണ്ടതു കൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇതേ കുറിച്ച് സംസാരിക്കുന്നത്.

അല്ലെങ്കിൽ ഞാൻ മിണ്ടില്ലായിരുന്നു. കാരണം, ആളുകൾ എന്നെ മാനസികരോ​ഗി എന്ന് വിളിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ, എനിക്ക് ഒരു ശാപം കിട്ടിയതാവാം. അല്ലെങ്കിൽ അത് നമ്മുടെ ഗ്രഹത്തെയോ മനുഷ്യരാശിയെയോ രക്ഷിക്കാനുള്ള ഒരു മാർഗമായിരിക്കാം. പക്ഷേ, അത് എന്നെ ഭയപ്പെടുത്തുന്നു,

എനിക്കു വേണ്ടി മാത്രമല്ല, നമ്മുടെ എല്ലാവരുടെയും ഭാവിക്ക് വേണ്ടി. ഭൂമിയിലെ എന്റെ സമയം ഏതാണ്ട് അവസാനിച്ചു. ആരെയെങ്കിലും സഹായിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ ഇവിടെ നിന്ന് പോകാൻ ആഗ്രഹിക്കുന്നില്ല.”

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …