Breaking News

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം

തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച്‌ 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …