Breaking News

ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം കഴിച്ച്‌ കാഴ്ച നഷ്ടമായ ബാബു ദിവസങ്ങള്‍ക്കകം വീണ്ടും ഓട്ടോ സ്റ്റാന്‍ഡില്‍, അന്ന് എന്താണ് സംഭവിച്ചത് ?

മദ്യം കഴിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് വിവാദമുയര്‍ത്തിയ യുവാവ് തെളിഞ്ഞ കാഴ്ചയുമായി ഓട്ടോ സ്റ്റാന്‍ഡില്‍ തിരികെയെത്തി. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയില്‍ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടത്. ഫെബ്രുവരി 23ന് എഴുകോണ്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം എക്‌സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പത്ത് ദിവസത്തെ വിദഗ്ദ്ധ ചികിത്സ കൊണ്ട് കാഴ്ച തിരികെ കിട്ടിയെന്ന അവകാശവാദവുമായി ഓട്ടോ ഡ്രൈവറായ ബാബു രംഗത്തെത്തിയത്. ഫെബ്രുവരി 22,23 തീയതികളില്‍ അമിതമായി മദ്യം കഴിച്ചിരുന്നതായി ബാബു പറഞ്ഞു.

പ്രമേഹബാധിതനായിരുന്നു. മധുര പാനീയങ്ങള്‍ക്കൊപ്പം മദ്യം കഴിച്ചതാകും പ്രശ്നത്തിന് കാരണമെന്നാണ് നിഗമനം. രക്തത്തില്‍ വിഷാംശമുണ്ടായിരുന്നതിനാല്‍ രണ്ട് ദിനം ഡയാലിസിസ് നടത്തിയെന്നും ഇടയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും അതിന് ശേഷം മദ്യപിച്ചിട്ടില്ലെന്നും ബാബു പറയുന്നു. ബാബു പറഞ്ഞു ഇപ്പോള്‍ അസ്വസ്ഥതകള്‍ മാറി വീണ്ടും ഒട്ടോയുമായി സ്റ്റാന്‍ഡിലെത്തിയിരിക്കയാണ്.

സംഭവത്തിന് ശേഷം മദ്യപിച്ചിട്ടില്ല. ‘ രാവിലെ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണില്‍ ഇരുട്ട് നിറയുന്നപോലെ തോന്നി. വീട്ടിലെത്തി വിശ്രമിച്ചു. വൈകിട്ടോടെയാണ് ഇരു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. വെല്‍ഡിംഗ് ജോലി ചെയ്തത് അതിനും ഒരാഴ്ച മുമ്ബാണ്. ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല ‘ ബാബു പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …