ഏഴ് വര്‍ഷം മുന്‍പ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രാജസ്ഥാനില്‍ നിന്നാണ് പിടികൂടിയത്. ബിഹാര്‍ മുസാഫിര്‍പൂര്‍ സ്വദേശി മുഹമ്മദ് സാദിഖ് റയിനാണ്(49) കേസില്‍ അറസ്റ്റിലായത്.
പെരുമ്ബടപ്പ് പുത്തന്‍പള്ളിയില്‍ ഏഴ് വര്‍ഷം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാര്‍ സ്വദേശിയായ പ്രതി ആദ്യ ഭാര്യയുടെ മരണശേഷം അതിലുണ്ടായ ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് മലയാളി യുവതിയെ രണ്ടാം വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ആദ്യ ഭാര്യയിലുണ്ടായ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ പ്രതി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എന്നാല്‍ പിതാവിനെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. മറ്റ് പലരുമാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
മൊഴി വിശ്വാസയോഗ്യമല്ലെന്ന് കണ്ട് വീണ്ടും അന്വേഷണം ശക്തമാക്കിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ രണ്ടാനമ്മ നല്‍കിയ വിവരങ്ങളാണ് നിര്‍ണായകമായത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തതോടെ പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി സമ്മതിച്ചു. പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സത്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
പീഡനം എതിര്‍ക്കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ തുടയില്‍ കത്തി കൊണ്ട് കുത്തി ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നതായും കണ്ടെത്തി. മുറിവില്‍ അമര്‍ത്തി വേദനിപ്പിച്ചുകൊണ്ടായിരുന്നു നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ പ്രതി ബിഹാറിലേക്ക് മുങ്ങിയതിനാല്‍ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതി മൂന്നാമതും വിവാഹിതനായെന്ന വിവരം പോലീസിന് ലഭിച്ചു. മൂന്നാം ഭാര്യയുടെ സഹോദരന്റെ സ്ഥാപനത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. രാജസ്ഥാനിലായിരുന്നു ജോലി ചെയ്യുന്ന സ്ഥാപനം. തുടര്‍ന്ന് രാജസ്ഥാന്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.