Breaking News

പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യം; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം!!

പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ അധ്യാപകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ.എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 20 വയസുള്ള നിസാമിനെ ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുമ്പോള്‍ സോഡാകുപ്പികൊണ്ട് സ്കൂളിലെ പൂർവ്വ വിദ്യാത്ഥിയായ നിസാമുദ്ദീൻ തലക്കടിക്കുകയായിരുന്നു. മര്‍ദനമേറ്റ അധ്യാപകൻ മനാഫ് നിലത്തുവീണു. നാട്ടുകാർ ചേർന്ന് മനാഫിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് മനാഫ് പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …