പട്ടാഴിയിലെ ഉത്സവത്തിരക്കിനിടയിൽ സ്വർണമാല നഷ്‌ടമായ വീട്ടമ്മയ്‌ക്ക് സ്വന്തം വളകൾ ഊരി നൽകിയ സ്ത്രീയെ തിരിച്ചറിഞ്ഞതോടെ, വലിയൊരു സമസ്യക്ക് ഉത്തരമായിരിക്കുകയാണ്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. സ്വര്‍ണ മാല മോഷണം പോയതില്‍ സുഭന്ദ്രയുടെ വേദന കണ്ടായിരുന്നു സ്‌നേഹ സമ്മാനം. അതേസമയം ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്ന് ശ്രീലത പറഞ്ഞു.
താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ നിന്നും ഒരാള്‍ നിലവിളിച്ചു കരയുന്നത് കണ്ടു. അവരോട് കാര്യം ചോദിച്ചപ്പോള്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാല പോയതായി സുഭന്ദ്ര പറഞ്ഞു. അതോടെ താന്‍ കയ്യിലുണ്ടായിരുന്ന വള ഊരി കൊടുക്കുകയായിരുന്നു. ഇത് അത്ര വലിയ കാര്യമായൊന്നും തോന്നുന്നില്ലെന്നും കാഴ്ച ശേഷി കുറവുള്ള തനിക്ക് എന്തായാലും ഇതൊക്കെ ധരിച്ച് കാണാന്‍ കഴിയില്ലെന്നും ശ്രീലത പറഞ്ഞു.
രണ്ടു പവന്റെ വളകൾ നൽകിയ ശേഷം ഇത് വിറ്റ് മാല വാങ്ങിയ ശേഷം ദേവിക്ക് മുന്നിൽ വന്ന് പ്രാർത്ഥിക്കണമെന്നും പറഞ്ഞാണ് ശ്രീലത പോയത്. അത് അക്ഷരംപ്രതി സുഭദ്ര അനുസരിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഭക്തജനങ്ങളെ സാക്ഷിയാക്കി ദേവിക്ക് മുന്നിൽ നിന്ന് സുഭദ്ര മാല കഴുത്തിൽ ധരിച്ചു. കൂടാതെ ദേവിക്ക് സ്വർണ്ണ കുമിളകളും വിളക്കും കാണിക്കയായി സമർപ്പിക്കുകയും ചെയ്തു.