യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് രക്ഷ തേടി പലായനം ചെയ്യുന്നവരെ പാര്‍പ്പിച്ചിരുന്ന ജര്‍മ്മന്‍ കപ്പലില്‍ വെച്ച് 18 വയസ്സുള്ള യുക്രെയ്ന്‍ അഭയാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓസ്‌കാര്‍ വൈല്‍ഡ് എന്ന കപ്പലില്‍ വെച്ചാണ് ഇറാഖില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്ക് രണ്ട് പേര്‍ക്കും യുക്രെയ്ന്‍ പൗരത്വവുമുണ്ട്. മാര്‍ച്ച് 6 നാണ് പീഡനം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്ത് വന്നത്.
കഴിഞ്ഞ മാസം യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പേയിംഗ് ഗസ്റ്റുകള്‍ക്കൊപ്പം 25 ലധികം അഭയാര്‍ത്ഥികളും കപ്പലില്‍ താമസിച്ചിരുന്നു. ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം, യുഎന്‍ കണക്കനുസരിച്ച്, ഒരു ദശലക്ഷത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയ്നില്‍ നിന്ന് യൂറോപ്പിലെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.
യുക്രെയ്‌നിന്റെ അതിര്‍ത്തികളിലൂടെ പലായനം ചെയ്യുന്നവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ മനുഷ്യക്കടത്തുകാര്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. മാത്രമല്ല മറ്റ് തരത്തിലുള്ള ചൂഷണങ്ങള്‍ക്കും ഇവര്‍ ഇരയാകുന്നുണ്ട്. സംഘര്‍ഷ സ്ഥലത്ത് നിന്ന് രക്ഷപെട്ട് പോയ 19 കാരിയെ ആക്രമിച്ചുവെന്ന സംശയത്തില്‍ കഴിഞ്ഞയാഴ്ച പോളണ്ടില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.