Breaking News

രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവിനുള്ളില്‍; സംഭവത്തിന് പിന്നില്‍ കുഞ്ഞിന്റെ അമ്മയെന്ന് സംശയം…

രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവനിലുള്ളില്‍ നിന്ന് കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് കൊല്ലപ്പെട്ട അനന്യ ജനിക്കുന്നത്. അപ്പോള്‍ മുതല്‍ കുഞ്ഞിന്റെ മാതാവായ ഡിംപിള്‍ അസ്വസ്ഥയായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതേച്ചൊല്ലി ഡിംപിള്‍ ഭര്‍ത്താവുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു.

ദമ്ബതികള്‍ക്ക് നാലുവയസുകാരനായ മകനുമുണ്ട്. ഡിംപിളിന്റെ ഭര്‍തൃമാതാവ് ബഹളം വച്ചതിനെത്തുടര്‍ന്ന് വന്നുനോക്കിയപ്പോള്‍ മുറിയില്‍ പൂട്ടിയിരിക്കുന്ന നിലയില്‍ ഡിംപിളിനെ കണ്ടെത്തുകയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പിന്നാലെ ഇവര്‍ ജനാല തകര്‍ത്ത് അകത്ത് കയറിപ്പോള്‍ ഡിംപിളും മകനും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കിയതോടെ വീടുമുഴുവന്‍ തിര‌ഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ ഒന്ന് രണ്ട് പേര്‍ കൂടെ എത്തിച്ചേരുകയും ടെറസിലെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന ഓവനില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടന്ന സമയം കുഞ്ഞിന്റെ പിതാവ് സ്വന്തം കടയിലായിരുന്നു. വൈകിട്ട് മൂന്നേകാലോടെയാണ് വിവരം ലഭിച്ചതെന്നും സാദ്ധ്യമായ എല്ലാ വഴികളിലൂടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്റെ മാതാവിനെയാണ് പ്രധാനമായും സംശയിക്കുന്നത്. കുഞ്ഞിന്റെ മരണത്തില്‍ അജ്ഞാത പ്രതിക്കെതിരെ പൊലീസ് കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …