ഉത്തർ പ്രദേശിലെ ഖുഷി നഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു. ഇതെടുത്തു കഴിച്ച കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ നിര്‍ദേശം നൽകി. വേഗത്തിൽ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇത് മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കൾ ആരോപിച്ചു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY