Breaking News

വിവാഹിതയാണെന്ന് മറച്ചുവച്ചു പ്രണയം, കാമുകനൊപ്പം പോകാന്‍ മക്കള്‍ക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റില്‍…

കാമുകനൊപ്പം പോകാന്‍ ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനി കാര്‍ത്തിക (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം, യുവാവിനൊപ്പം പോകാന്‍ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കുലക്കച്ചി സ്വദേശി ജഗദീശിന്റെ ഭാര്യയാണ് അറസ്റ്റിലായ കാര്‍ത്തിക. ഇരുവര്‍ക്കും ശരണ്‍, സജ്‌ന എന്ന പേരില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. ഇവരെയാണ് യുവതി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. വിഷം ഉള്ളില്‍ ചെന്നതോടെ സ്ഥിതി ഗുരുതരമായ ഇളയ മകന്‍ ശരണ്‍ വീടിനുള്ളില്‍ തന്നെ വീണ് മരിക്കുകയായിരുന്നു.

എന്നാല്‍, മകള്‍ സജ്‌ന അച്ഛനെ കാണാന്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ അമ്മൂമ്മ അവളെ അച്ഛന്‍ ജഗദീശിന്റെ അടുത്തേക്ക് കൊണ്ട് ചെല്ലുകയും, അവിടെ വച്ച്‌ സജ്‌ന ബോധം കെട്ട് വീഴുകയുമാണ് ചെയ്തത്. മൂന്ന് വയസ്സുകാരി സജ്‌നയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് ആ ജീവന്‍ രക്ഷിക്കാനായി.

പച്ചക്കറി വില്‍പ്പനക്കാരനായിരുന്ന യുവാവിനോട് വിവാഹം കഴിഞ്ഞത് മറച്ചു വച്ചാണ് സജ്‌ന പ്രണയം പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തിക മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞ കാര്യം കാമുകന്‍ അറിയുകയും, അയാള്‍ കാര്‍ത്തികയില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ, തന്റെ മക്കള്‍ ഇല്ലാതെയായാല്‍ യുവാവ് തന്നെ വീണ്ടും സ്നേഹിക്കുമെന്നും, പ്രണയം തുടരാമെന്നും കരുതിയ യുവതി കുട്ടികളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …