Breaking News

സ്വിഫ്ടിന് പോലും വഴി മാറേണ്ടി വന്നു ആ കണ്ണീരിന് മുന്നില്‍; പ്രിയപ്പെട്ട ബസിനെ പൊന്നു പോലെ കാത്ത പൊന്നുകുട്ടന് കെഎസ്‌ആര്‍ടിസി നല്‍കിയത് അടിപൊളി വിഷുസമ്മാനം

ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്‌പ്ര‌സ് അതേ രീതിയില്‍ നിലനിറുത്താന്‍ സി.എം.ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. ബസിലെ ഡ്രൈവര്‍ പൊന്നു‌കുട്ടനടക്കം സര്‍വീസ് പോകുന്ന ജീവനക്കാര്‍ ബസിനെ പരിപാലിക്കുന്നത് കണക്കിലെടുത്താണിത്.

ധാരാളം സ്ഥിരം യാത്രക്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടര്‍ന്നും സൂപ്പര്‍ എക്സ്പ്രസായി നടത്തുന്നതിന് അനുമതി നല്‍കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് സൂപ്പര്‍ ഡീലക്സായി ഉയര്‍ത്തുന്നതിന് സ്വിഫ്‌ട് ബസാക്കാന്‍ തീരുമാനിച്ചിരുന്നു.

ബസ് സഞ്ചരിക്കുന്ന ദൂരം, അന്തര്‍സംസ്ഥാന സര്‍വീസ്, കാലപഴക്കം, സര്‍വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകള്‍ക്ക് പകരം കെ.എസ്.ആര്‍.ടി.സി സ്വിഫ്‌ട് രംഗത്തിറക്കിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …