Breaking News

പാമ്ബു കടിയേറ്റ് വീട്ടുടമ മരിച്ചു : 10 അടി വരെ വിഷം തെറിപ്പിക്കാന്‍ കഴിവുള്ള സ്പിറ്റിങ് കോബ്രയടക്കം വീടിനുള്ളില്‍ നിറയെ പാമ്ബുകള്‍

യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ കണ്ടെത്തിയ ആള്‍ മരിച്ചത് പാമ്ബു കടിയേറ്റാണെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ജനുവരിയിലാണ് ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാള്‍സ് കൗണ്ടിയിലെ പോംഫ്രെറ്റില്‍ ജീവിച്ചിരുന്ന ഡേവിഡ് റിസ്റ്റണ്‍ എന്ന വ്യക്തിയാണു കൊല്ലപ്പെട്ടത് അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കിടന്ന വീട്ടില്‍ 124 വിവിധയിനം പാമ്ബുകളെ കൂടി കണ്ടെത്തിയത്. മരിച്ചയാള്‍ വളര്‍ത്തിയിരുന്ന പാമ്ബുകളായിരുന്നു ഇവ. ഒറ്റയ്‌ക്കു താമസിക്കുകയായിരുന്നു റിസ്റ്റണ്‍. വിഷപ്പാമ്ബുകളും വിഷമില്ലാത്തവയും റിസ്റ്റണ്‍ വളര്‍ത്തിയ കൂട്ടത്തിലുണ്ട്.

എന്നാല്‍ ഇവയുടെ കടിയേറ്റല്ല ഉടമ മരിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീടു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും തുടരന്വേഷണത്തിലുമാണ് ഇയാള്‍ മരിച്ചത് പാമ്ബുകടിയേറ്റാണെന്ന് തെളിഞ്ഞത്. നോര്‍ത്ത് കാരലീന, വെര്‍ജീനിയ സംസ്ഥാനങ്ങളിലെ മൃഗവകുപ്പ് വിദഗ്ധര്‍ അന്വേഷണത്തില്‍ പങ്കു ചേര്‍ന്നു. വിനോദത്തിനായാണ് ഇയാള്‍ നൂറുകണക്കിനു പാമ്ബുകളെ വളര്‍ത്തിയതെന്നും അധികൃതര്‍ പറയുന്നു. മേരിലാന്‍ഡിലെ നിയമപ്രകാരം വിഷപ്പാമ്ബുകളെ വളര്‍ത്തുന്നത് കുറ്റകരമാണ്. അയാളുടെ വീട്ടില്‍ പാമ്ബുകള്‍ വസിച്ചിരുന്നെന്ന് അയല്‍ക്കാര്‍ അറിയുന്നതുപോലും ഇയാളുടെ മരണശേഷമായിരുന്നു.

തികച്ചും പ്രഫഷനലായ രീതിയില്‍ ഇരുമ്ബുകൂടുകള്‍ക്കുള്ളിലാക്കിയാണ് പാമ്ബുകളെ വളര്‍ത്തിയിരുന്നത്. 10 അടി വരെ വിഷം തുപ്പിത്തെറിപ്പിക്കാന്‍ കഴിവുള്ള സ്പിറ്റിങ് കോബ്ര, റാറ്റില്‍ സ്നേക്ക്, ബ്ലാക്ക് മാംബ തുടങ്ങിയ വിഷപ്പാമ്ബുകള്‍,16 അടി വരെ നീളം വയ്‌ക്കുന്ന വമ്ബന്‍ പെരുമ്ബാമ്ബായ ബര്‍മീസ് പൈത്തണ്‍ ഉള്‍പ്പെടെയുള്ള പാമ്ബുകളെ റിസ്റ്റണിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. യുഎസില്‍ ഒട്ടേറെപ്പേര്‍ പാമ്ബുകളെ വിനോദത്തിനായി വളര്‍ത്തുന്നുണ്ട്. പത്തു ലക്ഷത്തിലധികം പാമ്ബുകളെ യുഎസിലെ വീടുകളില്‍ വളര്‍ത്തുന്നുണ്ടെന്നാണു കണക്ക്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …