വിവാഹച്ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച് വേദി വിട്ടിറങ്ങി വധു. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലാണ് സംഭവം. വിവാഹച്ചടങ്ങുകളുടെ ഭാഗമായി വരന് ആദ്യം വധുവിനെ വരണമാല്യം അണിയിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വധു വരന്റെ മുഖത്തടിക്കുന്നത്. രണ്ട് തവണ വരന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിന് പിന്നാലെ വധു വേദി ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവിച്ചതൊന്നും മനസിലാകാതെ വരനും സുഹൃത്തുക്കളുമെല്ലാം അന്തം വിട്ടുനില്‍ക്കുന്നതും കാണാം. എന്നാല്‍ യുവതി വരനെ അടിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വരനെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് പെണ്‍കുട്ടി ഇങ്ങനെ ചെയ്തത് എന്നാണ് വരന്റെ വീട്ടുകാരുടെ ആരോപണം.
എന്തായാലും ഇരു കൂട്ടരുടേയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരനും വധുവുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ ഇവര്‍ വീണ്ടും വിവാഹത്തിന് തയ്യാറായി. ആദ്യത്തെ വീഡിയോയ്ക്ക് പിന്നാലെ രണ്ടുകൂട്ടരും ഒരുമിച്ച് ഇരിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY