ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്പില് വച്ച് കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടതായാണ് വിവരം. കൈയില്‍ കത്തിയുമായി ഓടുന്ന പ്രതിയുടെ പക്കല്‍ നിന്നും യുവതി മക്കളുമായി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരുവരും നേരത്തെ അയല്‍ക്കാരായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കൊലപാതകത്തിനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …